കൊച്ചി: ജില്ലയിൽ ഇന്നലെ 469 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 454 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1064 പേർ രോഗമുക്തി നേടി. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6757 ആണ്. 6.69 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 23666 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2105 ആദ്യ ഡോസും 21561 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 22853 ഡോസും 786 ഡോസ് കൊവാക്സിനും 27 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5030746 ഡോസ് വാക്സിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |