SignIn
Kerala Kaumudi Online
Friday, 29 March 2024 1.06 PM IST

അതിജീവനം കൗമാര വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു

ddd

പെരിന്തൽമണ്ണ: ബി.ആർ.സി പെരിന്തൽമണ്ണയുടെ ആഭിമുഖ്യത്തിൽ മേലാറ്റൂർ എ.എൽ.പി സ്‌കൂളിൽ നടത്തിയ അതിജീവനം പരിപാടി മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഓൺലൈൻ പഠനത്തിലൂടെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പഠന പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെങ്കിലും ദീർഘകാലത്തെ അടച്ചിടൽ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് അതിജീവനം. ബാച്ച് ഒന്നിൽ മേലാറ്റൂർ,കീഴാറ്റൂർ,എടപ്പറ്റ എന്നീ പഞ്ചായത്തുകളിലെ പ്രൈമറി അദ്ധ്യാപക പ്രതിനിധികൾക്കാണ് പരിശീലനം. മറ്റ് പഞ്ചായത്തുകളിലെ പ്രൈമറി അധ്യാപകർക്കും,ഹൈസ്‌ക്കൂൾ,ഹയർ സെക്കന്ററി അദ്ധ്യാപകർക്കുമുള്ള പരിശീലനം ബുധൻ, വ്യാഴം ദിവസങ്ങളിൽ നാല് ബാച്ചുകളിലായി നടക്കുമെന്ന് പെരിന്തൽമണ്ണ ബി.പി.സി വി.എൻ ജയൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CLASS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.