കൊല്ലം: ദേവി മുളംങ്കാടകം ഫ്യൂൽസ് ഉടമയും പടിഞ്ഞാറേ കൊല്ലം ആദിത്യ വിലാസം സ്കൂൾ കമ്മിറ്റി അംഗവുമായ മാധവം മക്കാട്ടിൽ പരേതരായ മക്കാട്ട് വാസുദേവൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ വി.പരമേശ്വരൻകുട്ടി (64) നിര്യാതനായി. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ മുൻ ഗവർണറും നിലവിൽ മാർട്ടിപ്പിൾ ഡിസ്ട്രിക്ട് ട്രഷററുമാണ്. ലയൺസ് സർവ്വീസ് ഫൗണ്ടഷേൻ കേരളയുടെ എക്സിക്യുട്ടീവ് ഡയറക്ടറും മക്കാട്ട് ഫൗണ്ടഷന്റെ ചെയർമാനുമായിരുന്നു. കഥകളി ക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ക്രിസ്റ്റ്യൻ സർവ്വീസ് സൊസൈറ്റി, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ: എം.എസ്. ലക്ഷ്മി. മക്കൾ: ഗോവിന്ദ് പി. കുട്ടി, ഗായത്രി അനൂപ്, മുകുന്ദ് പി. കുട്ടി. മരുമക്കൾ: രോഷ്നി ഗോവിന്ദ്, അനൂപ് പി. നായർ. സഞ്ചയനം 28ന് രാവിലെ 7ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |