തൃശൂർ : വികസന പ്രവൃത്തികൾക്കായുള്ള എം.പി ഫണ്ട് വിനിയോഗം സംബന്ധിച്ച് ചർച്ച ചെയ്യാൻ ആസൂത്രണഭവൻ ഹാളിൽ എം.പി ടി.എൻ പ്രതാപന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലതയും ബന്ധപ്പെട്ട വകുപ്പ് മേധാവികളും നിർവഹണ ഏജൻസികളും പങ്കെടുത്തു.
നിലവിൽ എം.പി ഫണ്ട് വിനിയോഗിച്ച് പൂർത്തീകരിക്കുന്നതിന് നിർദ്ദേശിച്ച 33 പ്രവൃത്തികളിൽ 18 പ്രവൃത്തികൾക്കാണ് അംഗീകാരം നൽകിയത്. ഇതിന് 295.19 ലക്ഷം രൂപയുടെ അംഗീകാരമാണ് ലഭിച്ചത്. 18 പ്രവൃത്തികളിൽ പൂർത്തീകരിച്ച രണ്ട് പ്രവൃത്തികൾക്കായി 57.41 ലക്ഷം രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഗുണം ചെയ്യുന്ന പദ്ധതികൾ എം.പി ഫണ്ട് വിനിയോഗിച്ച് ചെയ്യുന്നതിനായി നവംബർ 26ന് എം.പിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |