SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.22 PM IST

പെൻഷൻ അനുവദിക്കണമെന്ന്

inogration
ചിറ്റൂർ എൽ.ഐ.സി ബ്രാഞ്ച് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ അഖിലേന്ത്യ തലത്തിലുള്ള സമരത്തിന്റെ ഭാഗമായി ചിറ്റൂർ എൽ.ഐ.സി ബ്രാഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി.കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജോയ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എ.രാമചന്ദ്രൻ, വി.ശശി, ആർ.പി.ജയദേവൻ, ഹരി, സുരേഷ് കുമാർ, കെ.വി.ശാന്തനൻ, എൻ.മോഹനൻ, എസ്.ഭുവനേശ്വരൻ എന്നിവർ സംസാരിച്ചു. 60 കഴിഞ്ഞ എൽ.ഐ.സി ഏജന്റുമാർക്ക് പതിനായിരം രൂപ മിനുമം പെൻഷൻ അനുവദിക്കുക, എല്ലാ വർഷവും സെപ്തംബർ ഒന്നിനകം ക്ലബ്ബ് മെമ്പർഷിപ്പ് പൂർത്തീകരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.