SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.04 AM IST

ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനം, സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ പിതാവ്

mofiya

കൊച്ചി: ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമാണെന്ന് മോഫിയയുടെ പിതാവ് കെ സലീം. സിനിമ നിർമിക്കാൻ പണം ആവശ്യപ്പെട്ട് മകളെ ഭർത്താവ് സുഹൈൽ നിരന്തരം മർദ്ദിച്ചുവെന്നും, ശരീരം മുഴുവൻ പച്ചകുത്താൻ ഇയാൾ മകളോട് ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു.

ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നു സുഹൈലെന്നും, മോഫിയയുടെ കൈ തിരിച്ച് ഒടിക്കാൻ ശ്രമിച്ചെന്നും സലീം വെളിപ്പെടുത്തി. നീതി കിട്ടാനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കുട്ടി സഖാവ് എന്ന് വിളിക്കുന്ന സുഹൈലിന്റെ ബന്ധുവും സി ഐയും ചേർന്ന് പരാതി ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും സലീം ആരോപിച്ചു. നീതി നിഷേധിച്ച സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സി ഐ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിട്ടുണ്ട്. മോഫിയയോട് സി ഐ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടെന്നും യുവതി പറഞ്ഞു. ഭർത്തൃവീട്ടിലെ പീഡനത്തെക്കുറിച്ച് പരാതി നൽകിയ മോഫിയ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്.

കോതമംഗലം ഇരുമലപ്പടി മാലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു മോഫിയയുടെ നിക്കാഹ്. യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്കിടെ സി ഐ ഭർത്തൃവീട്ടുകാരുടെ മുന്നിൽ വച്ച് പിതാവിനെയുൾപ്പടെ അപമാനിച്ചെന്ന് കത്തെഴുതി വച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്. സുഹൈലും കുടുംബവും ഒളിവിലാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MOFIYA, CI, POLICE, MOFIYA FATHER, ALUVA SUICIDE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.