ഇന്ദ്രൻസ് പ്രധാന വേഷമവതരിപ്പിക്കുന്ന വാമനന്റെ ചിത്രീകരണം നവംബർ 28 ഞായറാഴ്ച കുട്ടിക്കാനത്ത് തുടങ്ങും.ചിത്രത്തിന്റെ പൂജയും സ്വിച്ചോണും കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു.കടവന്ത്ര കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ നിർവഹിച്ചു. സീമാ ജി. നായരാണ്ആദ്യ ക്ലാപ്പ് നൽകിയത്. സോഹൻ സീനുലാൽ തിരക്കഥ കൈമാറി.നവാഗതനായ എ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന വാമനൻ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സൈക്കോ ത്രില്ലറാണ്.
ബൈജു സന്തോഷ്, ഹരീഷ് കണാരൻ, സീമ. ജി. നായർ, സിനു സിദ്ധാർത്ഥ്, എബി അജി എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. മൂവി ഗ്യാംഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു, കെ.ബി. സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാലും രാജീവ് വാര്യരുമാണ്. അരുൺ ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്: ബാബുരത്നം, കലാസംവിധാനം : നിധിൻ എടപ്പാൾ, മേയ്ക്കപ്പ്: അഖിൽ. ടി. രാജ്, കോസ്റ്റ്യൂം ഡിസൈൻ: സൂര്യാഖേർ, അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: പ്രജീഷ് പ്രഭാസെൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സ്റ്റിൽസ്: അനു പള്ളിച്ചൽ, പി.ആർ.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |