ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻഖാനെ സന്ദർശിച്ച് ടൊവിനോ തോമസ്.സൽമാൻഖാനെ കണ്ട സന്തോഷം ടൊവിനോ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.
''സിനിമ ജീവിതം ആരംഭിക്കുന്നതിനുമുൻപ് തന്നെ മികച്ച ശാരീരിക ഘടന സ്വന്തമാക്കുന്നതിന് ഇദ്ദേഹം എനിക്ക് പ്രചോദനമായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാളായി നിൽക്കുമ്പോഴും എത്ര വിനയത്തോടെയാണ് അങ്ങ് പെരുമാറുന്നുവെന്നതാണ് അങ്ങയെ നേരിൽ കണ്ടപ്പോൾ എനിക്ക് ഏറ്റവും സന്തോഷം നൽകിയത്. ഇപ്പോൾ വിനയത്തിന്റെ കാര്യത്തിലും അങ്ങ് എനിക്ക് പ്രചോദനമാണ്."
സൽമാൻ ഖാനൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ഡിസംബർ 24ന് നെറ്റ് ഫ്ളിക്സിലൂടെ റിലീസ് ചെയ്യും. ഇതിന്റെ പ്രൊമോ ഷൂട്ടിന്റെ ഭാഗമായാണ് ടൊവിനോ മുംബെയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |