കറുകച്ചാൽ: വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയ്ക്ക് കറുകച്ചാൽ പഞ്ചായത്തിൽ തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും, പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി വീടുകളിൽ പ്രാദേശിക കാർഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയമോൾ ടോമി, സി.ഡി. എസ് അദ്ധ്യക്ഷ തങ്കമ്മ തങ്കപ്പൻ, ബ്ലോക്ക് കോ ഓർഡിനേറ്റർ ശാലിനി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |