തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ വളർച്ച ലക്ഷ്യമാക്കി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന ‘ഒരു വില്ലേജിൽ ഒരു വ്യവസായം" എന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനമൊട്ടാകെ ചുരുങ്ങിയത് 1,500 പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതുവഴി 5,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കി വരുന്ന രണ്ട് പദ്ധതികളാണ് പി.എം.ഇ.ജി.പിയും എസ്.ഇ.ജി.പിയും. ഈ പദ്ധതികളെ സംബന്ധിച്ച് എല്ലാവരിലും അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലകൾ തോറും ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിന് തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |