അഗളി: അട്ടപ്പാടിയിൽ സിക്കിൾസെൽ അനീമിയ ബാധിച്ച് ആദിവാസി യുവതിയും ശിശുവും മരിച്ചു. അഗളി പഞ്ചായത്തിലെ കൊറവങ്കണ്ടി ഊരിലെ ബാലകൃഷ്ണന്റെ ഭാര്യ തുളസി (23)ആണ് ഇന്നലെ പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. അരിവാൾ രോഗബാധിതയായ തുളസി ഏഴുമാസം ഗർഭിണിയായിരുന്നു. രണ്ടുദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തുളസിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഓപ്പറേഷൻ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല. ഓപ്പറേഷനെ തുടർന്ന് അബോധാവസ്ഥയിലായ തുളസി ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |