ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ് അംബാനി തന്റെ സ്വത്തുക്കൾ വീതംവയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെന്ന് സൂചന. വർഷങ്ങളായി ഇതിനായി വിവിധ വഴികൾ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഒടുവിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നാണ് റിപ്പോർട്ട്തന്റെ 208 ബില്യൺ ഡോളർ മൂല്യമുള്ള സാമ്രാജ്യം വീതംവയ്ക്കുമ്പോൾ തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ് 64കാരനായ അംബാനി നടത്തുന്നത്.
വാൾമാർട്ടിന്റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത് കൈമാറിയ രീതി തന്നെയാവും മുകേഷ് അംബാനിയും പിന്തുടരുക. മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |