SignIn
Kerala Kaumudi Online
Friday, 26 April 2024 12.32 AM IST

വയോജനക്ഷേമത്തിന് മുഖ്യ പരിഗണന: കേന്ദ്രമന്ത്രി നാരായണ സ്വാമി

minister
രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി നിർവഹിക്കുന്നു

കാസർകോട്: വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സർക്കാർ മുഖ്യപരിഗണന നൽകുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയിൽ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ, സബ് കളക്ടർ ഡി.ആർ.മേഘശ്രീ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന , ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി.മനോജ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷിംന വി.എസ്, നെഹ്രു കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിജയകുമാർ.വി, കെ.എസ്.എസ്.എം ജില്ലാ കോർഡിനേറ്റർ ജിഷോ ജെയിംസ് എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സ്വാഗതവും അലിംകോ ബംഗളൂരു യൂണിറ്റ് മേധാവി എ.വി.അശോക് കുമാർ നന്ദിയും പറഞ്ഞു. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CENTRAL MINISTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.