തൃശൂർ: പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാറിനെതിരെ ബി.ജെ.പി പട്ടികജാതി മോർച്ച പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 29ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമിതിയോഗം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദരേശ്വരി ഉദ്ഘാടനം ചെയ്യും. ഒപ്പം ഭരണഘടനനാദിനമായ നവംബർ 26 മുതൽ അംബേദ്കറുടെ മഹാപരി നിർവാൺ ദിനമായ ഡിസംബർ ആറ് വരെ സംവിധാൻ ഗൗരവ് അഭിയാൻ ആചരിക്കും. 26ന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അംബേദ്കറും നരേന്ദ്രമോദി സർക്കാറും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ബാബു, ജില്ലാ പ്രസിഡന്റ് വി.സി ഷാജി എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |