SignIn
Kerala Kaumudi Online
Friday, 19 April 2024 3.07 PM IST

എൻ.സി.ഡി.സി മോണ്ടിസോറി അദ്ധ്യാപന കോഴ്‌സ്

gf

കോഴിക്കോട്: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൽ (എൻ.സി.ഡി.സി) കഴിഞ്ഞവർഷം തുടക്കമിട്ട ഓൺലൈൻ മോണ്ടിസോറി അദ്ധ്യാപന കോഴ്‌സുകൾ 50 -ാം ബാച്ചിലേക്ക്. ലോക വനിതാ ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ. സി. ലേഖ 50 -ാം ബാച്ച് ഉദ്ഘാടനം ചെയ്തു.

പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് (പ്രായപരിധിയില്ല) അപേക്ഷകൾ ക്ഷണിച്ചു. 10 -ാം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന 5 കോഴ്‌സുകളുണ്ട്. കൊവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എൻ.സി.ഡി.സിയിൽ പാർട്ട്ടൈം ജോലി ചെയ്തുകൊണ്ട് കോഴ്സ് ചെയ്യാനുള്ള അവസരവുമുണ്ട്. ഒപ്പം അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യമുണ്ട്. വിവരങ്ങൾക്ക് 98 46 80 82 83. https://ncdconline.org

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.