SignIn
Kerala Kaumudi Online
Thursday, 28 March 2024 7.03 PM IST

കാട്ടാന ആക്രമണം: വീടിന് കേടുപാട്

janal-

വരന്തരപ്പിള്ളി: എച്ചിപ്പാറ വരിക്കോട്ടിൽ മൊയ്തീൻകുട്ടിയുടെ വീടിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ഒരു മണിക്കൂറോളം പാത്രങ്ങൾ കൊട്ടുകയും ബഹളം ഉണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് ആനകൾ പിൻവാങ്ങിയത്. വീട്ടുപറമ്പിലെ മൂന്ന് തെങ്ങുകളും ആനകൾ കുത്തി നശിപ്പിച്ചു. ഒരു കുട്ടിയാനയടക്കം ഏഴ് ആനകളാണ് പുലർച്ചെ മൂന്നോടെ പ്രദേശത്തെത്തിയതെന്നും ദിവസങ്ങളായി കാട്ടാനക്കൂട്ടം ഈ പ്രദേശത്തുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KATTANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.