തൃശൂർ: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) 32ാം സംസ്ഥാന സമ്മേളനം വ്യാഴാഴ്ച തൃശൂരിൽ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ വിളംബര ജാഥ വ്യാഴാഴ്ച വൈകിട്ട് നാലിന് നടക്കും. തെക്കേ ഗോപുരനടയിൽ പൊതുസമ്മേളനം എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 26ന് രാവിലെ 11ന് കണിമംഗലം വെൽക്കം സെന്ററിൽ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷത വഹിക്കും. 2.30ന് ഭൂരഹിതരില്ലാത്ത കേരളവും ഭാവി കേരളത്തിന്റെ വികസനവും എന്ന വിഷയത്തിൽ മന്ത്രി കെ. രാജൻ പ്രഭാഷണം നടത്തും. 27ന് ഉച്ചയ്ക്ക് രണ്ടിന് യാത്രഅയപ്പ് സമ്മേളനം സി.പി.ഐ അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ കെ.കെ വത്സരാജ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. ഷാജി, ജനറൽ സെക്രട്ടറി ജി. സുധാകരൻ നായർ, ജനറൽ കൺവീനർ വി.എച്ച് ബാലമുരളി, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.യു കബീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |