കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) ആഭിമുഖ്യത്തിൽ ആന്റിബോയോട്ടിക് പ്രതിരോധം കുറയ്ക്കാൻ വേണ്ട നടപടികളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാർ നടന്നു. കുഫോസ് വൈസ് ചാൻസിലർ ഡോ.കെ.റിജി ജോൺ ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക്കുകൾക്ക് എതിരെ ബാക്ടീരിയകൾ നേരിടുന്ന പ്രതിരോധശേഷിയാണ് ആരോഗ്യസംരക്ഷണരംഗത്തെ വലിയ പ്രതിസന്ധികളിലൊന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞൻ ഡോ.വി. മുരുകദാസ് മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ അദ്ധ്യക്ഷനായിരുന്നു. ഗവേഷണവിഭാഗം മേധാവി ഡോ. ദേവികപിള്ള, ഫിഷറീസ് ഡീൻ ഡോ. റോസിലിഡ് ജോർജ്, ഡോ. ലിംനാമോൾ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |