SignIn
Kerala Kaumudi Online
Friday, 19 April 2024 11.34 PM IST

പ്രാഥമിക സംഘങ്ങൾക്ക് നിയന്ത്രണം: സർക്കാർ സുപ്രീംകോടതിയിലേക്ക്

supreme-court

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങൾക്കു മേൽ കടുത്ത നിയന്ത്രണം കൊണ്ടുവന്ന റിസർവ്വ് ബാങ്ക് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടുന്നതിനൊപ്പം, മറ്റ് നിയമജ്ഞരുമായും ആശയവിനിമയം നടത്താൻ മന്ത്രിമാരായ വി.എൻ. വാസവനെയും,കെ.എൻ. ബാലഗോപാലിനെയും ചുമതലപ്പെടുത്തി.

കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാൻ ആവശ്യമെങ്കിൽ പ്രതിനിധിസംഘത്തെ അയക്കും. റിസർവ്വ് ബാങ്കിനെയും സമീപിക്കും. ബാങ്കെന്ന പേര് പ്രാഥമിക സഹകരണ ബാങ്കുകൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസർവ്വ് ബാങ്ക് പുതുതായി കൊ ണ്ടുവന്നത്.സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000ൽപ്പരം സഹകരണ സംഘങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.