SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.57 PM IST

വെൺമണി മർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ എന്റെ കൗമുദി

25-mthss
വെൺമണി മർത്തോമ ഹയർസെക്കൻഡറി സ്‌കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഭാഗമായി വെൺമണി സെന്റ് മേരീസ് ഹോസ്പിറ്റൽ & ഡയബറ്റിക് സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. റീന ഞാറയ്ക്കൽ പ്രിൻസിപ്പൽ ജിജി മാത്യു സക്കറിയായിക്കും ഹെഡ്മാസ്റ്റർ സജി അലക്‌സിനും പത്രം കൈമാറുന്നു.

വെൺമണി : കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് കേരളകൗമുദി നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതി വെൺമണി മർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി. വെൺമണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമേഷ് ഉദ്ഘാടനം ചെയ്തു. വെൺമണി സെന്റ് മേരീസ് ഹോസ്പിറ്റൽ ആൻഡ് ഡയബറ്റിക് സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. റീനാ ഞാറയ്ക്കലാണ് പത്രം സ്‌പോൺസർ ചെയ്യുന്നത്. പ്രിൻസിപ്പൽ ജിജി മാത്യു സക്കറിയ സ്വാഗതവും ഹെഡ്മാസ്റ്റർ സജി അലക്‌സ് നന്ദിയും പറഞ്ഞു. കേരളകൗമുദി സർക്കുലേഷൻ അസി. മാനേജർ അനിൽകുമാർ, സർക്കുലേഷൻ എക്‌സിക്യൂട്ടീവ് ദീപ വിനയൻ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റുമാരായ റൂബി ജോസഫ്, ലീന മറിയം ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറിമാരായ റ്റി.ഫിലിപ്പ്, നിമ്മി തോമസ്, എസ്.എൻ.ഡി.പിയോഗം ശാഖാ സെക്രട്ടറി വി.ജി.മോഹനൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.