പത്തനംതിട്ട: ജില്ലയിൽ നാളെ മുതൽ കെ.എസ്.എഫ്.ഇയ്ക്ക് രണ്ട് പുതിയ ശാഖകൾ. ഏനാദിമംഗലത്തും കുറ്റൂരിലുമാണ് ശാഖകൾ തുറക്കുന്നത്. ഇതോടെ ജില്ലയിലെ ആകെ ശാഖകളുടെ എണ്ണം 42 ആയി.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഏനാദിമംഗലം ശാഖ പുതുവൽ ജംഗ്ഷനിൽ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചിട്ടിയുടെ ആദ്യ തവണ സംഖ്യ മദർ തെരേസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രക്ഷാധികാരി കെ.പി.ഉദയഭാനു ഏറ്റുവാങ്ങും. കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻ നായർ തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് നാലിന് കുറ്റൂർ ശാഖ ഉദ്ഘാടനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കനിവ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഫ്രാൻസിസ് വി. ആന്റണി ചിട്ടിയുടെ ആദ്യതവണ സ്വീകരിക്കും. തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ് സുധീഷ് വെൺപാല ആദ്യനിക്ഷേപം സ്വീകരിക്കും. കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ, കുറ്റൂർപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു തുടങ്ങിയവർ സംസാരിക്കും.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |