SignIn
Kerala Kaumudi Online
Thursday, 02 December 2021 5.21 AM IST

10 വയസുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്കന് മൂന്ന് വർഷം തടവ്

ഇടുക്കി: 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച അയൽവാസിയായ മദ്ധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. ചെമ്പകപ്പാറ പള്ളിക്കാനം വേഴാമ്പതോട്ടത്തിൽ ജോസഫിനെയാണ് (64)​ ശിക്ഷിച്ചത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജി ടി.ജി. വർഗീസാണ് ശിക്ഷവിധിച്ചത്. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2017 ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പ്രതിയുടെ വീട്ടിൽ സന്ധ്യയ്ക്കെത്തിയ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ്.എസ്. സനീഷ് ഹാജരായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.