വടകര: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.പി.രാജീവൻ പ്രകാശനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ ടി.പി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. പവിത്രൻ, ബി. മധു, ജോയിന്റ് സെകട്ടറി കെ. നിഷ, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.വി. വിനോദ്, ഇ.അശോകൻ, കെ.രഞ്ചുമോൻ, കെ.അജിത എന്നിവർ സംസാരിച്ചു. മിത്തു തിമോത്തി സ്വാഗതവും വി.പി.സന്ദീപ് നന്ദിയും പറഞ്ഞു.
വടകരയിൽ ഡിസംബർ 18,19 തീയതികളിലായാണ് സമ്മേളനം. എലത്തൂർ സേതു സീതാറാം എൽ.പി സ്കൂൾ അദ്ധ്യാപകൻ മുഹമ്മദ് ബഷീർ തയ്യാറാക്കിയതാണ് ലോഗോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |