മുക്കം: കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡ് നവീകരണപ്രവൃത്തിയുടെ ഉദ്ഘാടനം നവീകരിക്കുന്ന ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. രണ്ടര കോടി രൂപ ചെലവിലാണ് പ്രവൃത്തി.
മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷനായിരുന്നു. നഗരസഭ എൻജിനിയർ പി.എം.കൃഷ്ണൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.കെ.റുബീന, വി.കുഞ്ഞൻ, പ്രജിത പ്രദീപ്, ഇ.സത്യനാരായണൻ, കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, ബിന്ദു, നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, സി.മോഹനൻ, കെ.ടി.ശ്രീധരൻ, എം.കെ.മമ്മദ്, ടി.കെ.അബ്ദുറഹ്മാൻ, ഇ.കെ.വിബീഷ്, സി.കെ.വിജയൻ, ഇ കെ.കെ.ബാവ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |