SignIn
Kerala Kaumudi Online
Thursday, 25 April 2024 3.01 AM IST

ടി.കെ.എം കോളേജിൽ ദേശീയ കോൺഫറൻസ്

agri

കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഒഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ 'ഭക്ഷ്യം - കൃഷി ഇന്ത്യയിലെ നയപരമായ വിവക്ഷകൾ' എന്ന വിഷയത്തിൽ 27ന് ദേശീയ കോൺഫറൻസ് നടത്തുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കേരള സ്‌റ്റേറ്റ് പ്ലാനിംഗ് ബോർഡംഗം ഡോ. രവി രാമൻ മുഖ്യപ്രഭാഷണം നടത്തും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസിസ്‌റ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.വി. സജീവ്, കേരള യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ഡോ. ജി. രാജു, വെള്ളായണി കാർഷിക കോളേജ് പ്രൊഫ. ജെ.കെ. ബീല എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും. ആസൂത്രണ, പരിസ്ഥിതി വിദഗ്ദ്ധർ പങ്കെടുക്കും.

ടി.കെ.എം കോളേജ് എൻ.എസ്.എസ് യൂണിറ്റും കൊറ്റങ്കര ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി ഏറ്റെടുക്കുന്ന അഞ്ച് പറ നെൽകൃഷിയുടെ ഞാറുനടീൽ ഉദ്‌ഘാടനവും കുറ്റിച്ചിറ ഏലായിൽ രാവിലെ 8ന് മന്ത്രി ഉദ്ഘാടനം ചെയ്യും. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിന്റെ സഹകരണത്തോടെയുമാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, കൊമേഴ്സ് വിഭാഗം മേധാവി റുക്സാന സുൽത്താന, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സുൽഫിയ സമദ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ഫിറോസ് ഖാൻ, മാഹീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.