ആലപ്പുഴ: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും പിശകുകൾ തിരുത്താനും അവസരം. 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ18 വയസ് പൂർത്തിയാകുന്ന എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പിശകുണ്ടെങ്കിൽ തിരുത്തുന്നതിന് പുറമെ സ്ഥിരതാമസ സ്ഥലത്തേക്ക് വോട്ട് മാറ്റാനും മരിച്ചവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും കഴിയും. ഇതിനുള്ള അപേക്ഷകൾ www.voterportal.eci.gov.in, NVSP.in എന്നിവ വഴിയും അക്ഷയകേന്ദ്രങ്ങൾ മുഖേനയും നൽകാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |