SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.02 PM IST

'ഭാരത് ദർശൻ" സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ ജനുവരിയിൽ

bhart-darshan

കോഴിക്കോട്: രാജ്യത്തിന്റെ പൈതൃകം അടുത്തറിയാൻ കേരളത്തിലുള്ളവർക്ക് മാത്രമായി ഐ.ആർ.സി.ടി.സിയുടെ 'ഭാരത് ദർശൻ" സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ സർവീസ്. 13 ദിവസം നീളുന്ന 'ഭാരത പൈതൃകയാത്ര" ജനുവരി 7ന് തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെടുക. മൈസൂർ, ഹംപി, ഹൈദരാബാദ്, രാമോജി ഫിലിം സിറ്റി, എല്ലോറ, അജന്ത, ഗോവ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ മഹാനഗരമായ മുംബയ് കൂടി സന്ദർശിക്കാൻ അവസരമുണ്ടാകും. 12 രാത്രികൾ ഉൾപ്പെടുന്ന ടൂർ പാക്കേജ് നിരക്ക് ജി.എസ്.ടി ഉൾപ്പെടെ ഒരാൾക്ക് 13,500 രൂപയാണ്. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ നിന്നും ട്രെയിനിൽ കയറാം. അന്വേഷണങ്ങൾക്കും ബുക്കിംഗിനും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: തിരുവനന്തപുരം: 8287932095, എറണാകുളം: 8287932082, കോഴിക്കോട്: 8287932098.

 സൗകര്യങ്ങൾ ഇവ

 യാത്ര സ്ലീപ്പർ ക്ലാസിൽ
 താമസം നോൺ എ.സി ഹാളിൽ
 നോൺ എ.സി റോഡ് യാത്ര
 ദക്ഷിണേന്ത്യൻ സസ്യാഹാരം
 ഓരോ കോച്ചിനും ടൂർ എസ്‌കോർട്ട്
 യാത്രാ ഇൻഷ്വറൻസ്
 ഫേസ് ഷീൽഡ് ഉൾപ്പെട്ട പ്രൊട്ടക്‌ഷൻ കിറ്റ്

അസാം, മേഘാലയ യാത്ര ഫെബ്രു. 10ന്

അസാം, മേഘാലയ സംസ്ഥാനങ്ങൾ ഉൾക്കൊള്ളിച്ച് ഏഴു ദിവസം നീളുന്ന ആഭ്യന്തര വിമാനയാത്രാ പാക്കേജുമുണ്ട്. ഫെബ്രുവരി 10ന് ആരംഭിക്കുന്ന യാത്രയ്ക്ക് ഒരാൾക്ക് 37,500/ രൂപയാണ് ചാർജ്ജ്. കൊച്ചിയിൽ നിന്ന് ഗുവാഹത്തിയിലേക്കും തിരിച്ചും ഇക്കോണമി ക്ലാസിൽ വിമാനയാത്ര. ഗുവാഹത്തി, ഷില്ലോംഗ്, കാസിരംഗ എന്നിവിടങ്ങളിൽ 3 സ്റ്റാർ ഹോട്ടലുകളിൽ പ്രഭാതഭക്ഷണം, അത്താഴം ഉൾപ്പെടെ താമസം. എ.സി വാഹനസൗകര്യത്തിന് പുറമെ യാത്രാ ഇൻഷ്വറൻസ്, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം എന്നിവയും ലഭ്യമാക്കും. സർക്കാർ ജീവനക്കാർക്ക് എൽ.ടി.സി സൗകര്യം പ്രയോജനപ്പെടുത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHART DARSHAN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.