തിരുവനന്തപുരം: എൺപതാം വയസിലും സാംസ്കാരിക മേഖലയിൽ സജീവമായി നിൽക്കുന്ന കലാപ്രവർത്തകയാണ് പി.കെ. മേദിനിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യുവകലാസാഹിതി ജില്ലാ കൺവെൻഷന്റെ ഭാഗമായി ഏർപ്പെടുത്തിയ കണിയാപുരം രാമചന്ദ്രൻ അവാർഡ് പി.കെ. മേദിനിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് യുവകലാസാഹിതിയെന്നും അദ്ദേഹം പറഞ്ഞു.
യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മതിര ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാകൃഷ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, സി.എ. നന്ദകുമാർ, വി.പി. ഉണ്ണികൃഷ്ണൻ, വി.സി. അഭിലാഷ്, ശിവമുരളി, എൻ.കെ. കിഷോർ, അനിൽ ഗോപിനാഥ്, വനിതാകലാസാഹിതി പ്രസിഡന്റ് ഷീലാരാഹുലൻ, സെക്രട്ടറി ബി. ഇന്ദിര, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, രക്ഷാധികാരി ഗീതാ നസീർ, യുവകലാ സാഹിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |