വിശാൽ നായകനാകുന്ന തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിക്കുന്ന വീരമേ വാകൈ സൂടും എന്ന തമിഴ് തെലുങ്ക് ദ്വിഭാഷാ ചിത്രം ജനുവരി 26ന് പ്രദർശനത്തിനെത്തും. ഡിംപിൾ ഹയാതിയാണ് നായിക.രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങൾ. കവിൻ രാജ് ഛായാഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. വിശാലാണ് വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വീരമേ വാകൈ സൂടും നിർമ്മിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |