SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.51 PM IST

മൃഗപരിപാലനത്തിന് ആംബുലൻസ് അനുവദിക്കും: മന്ത്രി ചിഞ്ചുറാണി

chemb

കോട്ടയം : വൈക്കത്തെ ക്ഷീരകർഷകർക്ക് മൃഗപരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് വെറ്ററിനറി ആംബുലൻസ് അനുവദിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പോത്ത് കിടാവ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പാലിന്റെയും ഇറച്ചിയുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമം സംസ്ഥാനത്തുടനീളം നടന്നു വരികയാണ്. ഇറച്ചി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ പോൾട്രി വികസന കോർപ്പറേഷൻ, മീറ്റ് പ്രോഡ്ര്രക്‌സ് ഒഫ് ഇന്ത്യ, കെ.എൽ.ഡി ബോർഡ് എന്നിവ മുഖേന ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിലൂടെ അഞ്ചു കോഴി കുഞ്ഞുങ്ങളും അവയ്ക്കാവശ്യമായ തീറ്റയും നൽകി. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത ഏകദേശം കൈവരിച്ച സാഹചര്യമാണുള്ളത്. ഇത് സമ്പൂർണമാക്കുന്നതിന് തീറ്റപ്പുൽ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി തരിശുസ്ഥലങ്ങളിൽ തീറ്റപ്പുൽകൃഷി വ്യാപകമാക്കുന്നതിനുള്ള പദ്ധതികൾ വനിതകൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കാട്ടിക്കുന്ന് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.