SignIn
Kerala Kaumudi Online
Sunday, 05 December 2021 10.37 AM IST

നവീകരണം കാത്ത് വക്കത്തെ ബസ് സ്റ്റാൻഡ്

vakkom-bus-stand

വക്കം: വക്കം ബസ് സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് ഭീമ ഹർജിയുമായി നാട്ടുകാർ. വക്കം നിവാസികളുടെ യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി നിർമ്മിച്ചു നൽകിയ ബസ് ഷെൽട്ടർ ഇന്ന് അനാഥമാണ്. വക്കം കായിക്കരക്കടവിന് സമീപത്തെ മൃഗാശുപത്രി ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.

യാത്രക്കാർക്ക് കയറിനിൽക്കാനും ഇരിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ സ്റ്റേ ബസുകൾ കെ.എസ്.ആർ.ടി.സി നിറുത്തിയതോടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശനിദിശയും ആരംഭിച്ചു. കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുകയും ഇതോടനുബന്ധിച്ചുള്ള 15 സെന്റ് സ്ഥലം കാട് കയറി നശിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പിറകു വശത്തെ പത്ത് സെന്റ് സ്ഥലത്ത് കുടുബ ക്ഷേമ ഉപകേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനവും നൽകിയിട്ടുണ്ട്.

കയറിന്റെ സുവർണകാലത്ത് നൂറുകണക്കിന് യാത്രക്കാർ വന്ന് പോയിരുന്ന സ്റ്റാൻഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദുഃഖകരമെന്നാണ് നാട്ടുകാർ പറയുന്നത്. ബസ് സ്റ്റാൻഡ് സംരക്ഷിക്കുകയും അനുബന്ധ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്താൽ വക്കത്തിന്റെ മുഖം മാറുകതന്നെ ചെയ്യും. വക്കം ഗ്രാമപഞ്ചായത്തിന് പുറമേ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലുള്ളവർക്ക് കൂടി ഉപയോഗപ്രദമാണ് ഇൗ ബസ് സ്റ്റാൻഡ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.