കിളിമാനൂർ:ബി.ആർ.സിയുടെ പള്ളിക്കൽ പ്ലാച്ചിവിള അങ്കണവാടിയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ ബി.ആർ.സി മുഖേന ലഭ്യമാക്കിയ ഫർണിച്ചറും പഠനോപകരണങ്ങളും വിതരണംചെയ്തു. വിതരണോദ്ഘാടനം പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.ചടങ്ങിനോടനുബന്ധിച്ച് നടത്തിയ പ്രതിഭാ സംഗമം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ഐ. മുബാറക് ഉദ്ഘാടനം ചെയ്തു.ബി.ആർ.സി പരിശീലകൻ വിനോദ്.ടി അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രഥമാദ്ധ്യാപിക കല സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽ ജി.നായർ,രഘുത്തമൻ എന്നിവർ സംസാരിച്ചു.സി.സാബു,സി .ആർ.സി കോ ഒാർഡിനേറ്റർ റസിയ ബീഗം,ബി.ആർ.സി പരിശീലകൻ ഷാനവാസ്,അദ്ധ്യാപകരായ ടി.പി. പ്രീത,ഷീബ,എൽ.സജിനി,എസ്.സിബി,എസ്.പി.പ്രവീണ,ഷിനു മോഹൻ,എൻ.നിഷ മോൾ,വിനോദ്.കെ.എസ്,ജോയ്നർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |