SignIn
Kerala Kaumudi Online
Friday, 19 April 2024 12.49 PM IST

പ്രവാസികൾക്ക് നിരാശ, റീ - എൻട്രി വിസകൾ ഓൺലൈൻ വഴി നീട്ടില്ലെന്ന് ഈ ഗൾഫ് രാജ്യം

saudi

റിയാദ് : സൗദിക്ക് പുറത്തു കഴിയുന്നവരുടെ 60 ദിവസം കഴിഞ്ഞ റീ-എൻട്രി വിസകൾ ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ സാധിക്കില്ല. സൗദിക്ക് പുറത്തുകഴിയുന്നവരുടെ റീ-എൻട്രി വിസകൾ ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ വഴി റീ-എൻട്രി വിസകൾ ദീർഘിപ്പിക്കാൻ ഗുണഭോക്താവ് വിദേശത്തായിരിക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ ദീർഘിപ്പിക്കുന്ന കാലം ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കുകയും വേണം.


സിംഗിൾ എക്സിറ്റ് റീ എൻട്രി വിസയാണെകിൽ 100 റിയാലും മൾട്ടിപ്പിൾ വിസ ആണെങ്കിൽ 200 റിയാലും അടച്ചാണ് വിസകൾ പുതുക്കേണ്ടത്. റീ എൻട്രി വിസയിൽ രാജ്യം വിടുകയും വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് മടങ്ങിയെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നവർക്ക് മൂന്ന് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുമെന്ന് നേരത്തേ സൗദി അധികൃതർ അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, RE-ENTRY-VISA-WILL-NOT-BE-EXTENDEND-FOR-PEOPLE-RESIDING-OUTSIDE-
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.