തിരുവനന്തപുരം: സി.പി.എം നേതാക്കൾ പ്രതികളായ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഭരണത്തിന്റെ തണലിൽ ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ വധിക്കാൻ ശ്രമിച്ചത് കേരളത്തെ ഞെട്ടിച്ചതാണ്. ഇത് പിൻവലിക്കാനുള്ള നീക്കത്തെ ബി.ജെ.പി നിയമപരമായും രാഷ്ട്രീയമായും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |