കൊല്ലം: അഞ്ചാലുംമൂട് സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കരീപ്ര കുഴിമതിക്കാട് ഗിരിജ വിഹാറിൽ (പുണർതം) രോഷിത്ത് (മത്തായി-27) പിടിയിൽ. സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി ഇയാൾ അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു. തുടർന്ന് യുവതിയെ നിരവധി തവണ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് അകൽച്ച പാലിക്കുകയും വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറുകയും ചെയ്തതിനെ തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാം, ഷബ്ന, റഹീം, എ.എസ്.ഐ മാരായ ഓമനക്കുട്ടൻ,
രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |