പത്തനംതിട്ട : സമഗ്ര ശിക്ഷകേരളം യൂണിസെഫുമായി സഹകരിച്ച് ജില്ലയിലെ സ്കൂളുകളിൽ അതിജീവനം എന്ന പേരിൽ മാനസിക സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു. കൊവിഡ് മുൻകരുതലുകൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനും അവർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും അതിജീവനം ലക്ഷ്യമിടുന്നു. സ്കൂളുകളോടൊപ്പം പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, ഊര് വിദ്യാകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അതിജീവനം പരിപാടി സംഘടിപ്പിക്കും. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ പരിപാടിയുടെ ഭാഗമാകും. സ്കൂൾ കൗൺസിലർമാരും ഹയർ സെക്കൻഡറി സൗഹൃദ കോ - ഓർഡിനേറ്റർമാരും പദ്ധതിക്ക് നേതൃത്വം നൽകും. റിസോഴ്സ് അദ്ധ്യാപകർക്കുള്ള ജില്ലാതല പരിശീലനം ഇന്ന് മാരാമൺ മർത്തോമ്മാ റിട്രീറ്റ് സെന്ററിൽ നടക്കും. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |