SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.01 PM IST

പക്ഷിസങ്കേതം: പ്രതിഷേധ കൂട്ടായ്മ

munderi
പക്ഷിസങ്കേതത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുണ്ടേരിമണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലക്ഷ്മണൻ തുണ്ടിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു

മുണ്ടേരി : മുണ്ടേരി പക്ഷിസങ്കേതത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് മുണ്ടേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബജറ്റിൽ വികസനത്തിനുവേണ്ടിയുളള പ്രഖ്യാപനങ്ങൾ നടത്തിയിട്ടും പദ്ധതി പ്രദേശത്ത് യാതൊരുവിധ പ്രവർത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല. പക്ഷിസങ്കേതം സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി മാറ്റിയിരിക്കുകയാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലക്ഷ്മണൻ തുണ്ടിക്കോത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉമ്മർ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സി പി ജിഷ, റിൻസി ബാലൻ, അനീഫ് കെ.കെ, എം മഹമൂദ്, ടി പി ഇസ്മയിൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.