SignIn
Kerala Kaumudi Online
Friday, 26 April 2024 2.32 AM IST

വരുന്നത് തണുപ്പുകാലം, ശ്രദ്ധിച്ചില്ലെങ്കിൽ പ്രതികൂലമായി ബാധിക്കുന്നത് ലൈംഗിക ജീവിതത്തെ, ലക്ഷണങ്ങൾ ഇവയാണ്

health

വരാൻ പോകുന്നത് തണുപ്പുകാലമാണ്. വരണ്ട ചർമ്മവും വിണ്ടുകീറിയ ചുണ്ടുകളും ഈ സമയത്തെ ഒരു സ്ഥിരം പ്രശ്നമാണ്. എന്നാൽ തണുപ്പുകാലത്ത് കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ലൈംഗികാവയവങ്ങൾക്ക് മാരകമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. പ്രശ്നം കൂടുതൽ സ്ത്രീകളിലാണെങ്കിലും പുരുഷന്മാരെയും ബാധിക്കാം.

യോനിയിലെ വരൾച്ചയാണ് പ്രധാന പ്രശ്നം. ഇത് എല്ലാ പ്രായത്തിലുള്ളവരെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ്. ലൈംഗികബന്ധം വേദനാജനകമാക്കുന്നതിനൊപ്പം അണുബാധ ഉൾപ്പടെയുള്ള മറ്റ് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് ഇടയാക്കിയേക്കാം. ചില മരുന്നുകൾ, പ്രമേഹം, മുലയൂട്ടൽ അല്ലെങ്കിൽ പ്രസവം എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളും ഒരു സ്ത്രീയുടെ യോനിയിൽ വരൾച്ച അനുഭവപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ഇത്തരക്കാർക്ക് തണുപ്പുകാലത്ത് കൂടുതൽ പ്രശ്നമുണ്ടാവുക സ്വഭാവികമാണ്. യോനിയിലെയും ജനനേന്ദ്രിയ ഭാഗത്തെയും തൊലി വരണ്ട് പൊട്ടുന്നത് അണുബാധയ്ക്ക് ഇടയാക്കിയേക്കാം.ആദ്യമേ തിരിച്ചറിഞ്ഞ് മികച്ച ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഭാവിയെത്തന്നെ അത് ബാധിച്ചേക്കാം. യോനിയിലെയും ജനനേന്ദ്രിയ ഭാഗത്തെയും ത്വക്കിനുണ്ടാവുന്ന നിറം മാറ്റമാണ് മിക്കവരിലും ഉള്ള ആദ്യ ലക്ഷണം.

ഇത്തരം പ്രശ്നമുള്ളവർ സോപ്പുകൾ, ലാേഷനുകൾ എന്നിവ ജനനേന്ദ്രിയ ഭാഗത്ത് ഉപയോഗിക്കാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. ഇവയുടെ ഉപയോഗം യോനിയിലെ സ്വാഭാവികമായ പി എച്ചിനെ ബാധിക്കുകയും സ്ഥിതി കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും. രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ ലൂബ്രിക്കന്റുകളോ വജൈനൽ മോയിസ്‌ചൈസറുകളോ ഉപയോഗിക്കാം. എന്നാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമായിരിക്കണം അത്.

പുരുഷന്മാരിലും തണുപ്പുകാലത്ത് ജനനേന്ദ്രിയത്തിൽ വരൾച്ചയും പൊട്ടലുമുണ്ടാകാറുണ്ട്. കടുത്ത വേദനയ്ക്കും അണുബാധയ്ക്കും ഇത് ഇടയാക്കിയേക്കും. അഗ്രചർമ്മം നീക്കാത്തവരിലാണ് ഇത് കൂടുതൽ കാണുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ യോനിയിലെ വരൾച്ചയുടെ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആപ്പിൾ, ഇലക്കറികൾ, തണ്ണിമത്തൻ,കാരറ്റ്, തേങ്ങാവെള്ളം എന്നിവ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇതിനൊപ്പം സമ്മർദ്ദം കുറയ്ക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും പ്രയോജനം ചെയ്യും. 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, COLD WEATHER, CAUSED, WINTER VAGINA, SEX LIFE, BAD NEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.