ഹോളിവുഡിനെ ഞെട്ടിച്ച് 2014ൽ പ്രമുഖ നടിമാരുടെ നഗ്നചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. മികച്ച നടിക്കുള്ള ഓസ്കാർ നേടിയ ജെന്നിഫര്‍ ലോറന്‍സ്. ഗായിക റിയാന, സെലീന ഗോമസ് തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളാണ് അന്ന് ഹാക്കർമാർ പുറത്തു വിട്ടത്. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ട് അതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്ന് പറയുകയാണ് നടി ജെന്നിഫർ ലോറൻസ്.
അതിന്റെ ട്രോമ എല്ലാ കാലത്തും തന്നെ വേട്ടയാടുമെന്നും ഒരിക്കലും അതിനെ മറികടക്കാനാവില്ലെന്നുമാണ് ജന്നിഫര്‍ പറയുന്നു. എന്റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്റെ നഗ്ന ശരീരം കാണാനാകും, ഏതു സമയം വേണമെങ്കിലും. ഫ്രാന്‍സിലെ ആരോ ആണ് അത് പ്രസിദ്ധീകരിച്ചത്. എനിക്കുണ്ടായ മാനസികാഘാതം എന്നും അതുപോലെ നിലനില്ക്കും.- താരം വ്യക്തമാക്കി. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ജെന്നിഫറിന്റെ തുറന്നുപറച്ചിൽ.
ലിയനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പം ഡോണ്ട് ലുക്ക് അപ്പ് എന്ന സിനിമയാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്. കൂടാതെ ഇപ്പോള്‍ തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |