തൃശൂർ: ലളിതകലാ അക്കാഡമിയുടെ സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്കാരം കെ.സി.നിജീഷിന്. 'പോത്തുജീവിതം' എന്ന ശീർഷകത്തിലുള്ള ഫോട്ടോയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഓണറബിൾ മെൻഷൻ പുരസ്കാരത്തിന് ഷാജി എൻ. ജലീലും, അഖിൽ വിഷ്ണുവും (വിഷ്ണു പരമേശ്വരൻ) അർഹരായി. നാസർ എടപ്പാൾ, സുനിൽ വിജയൻ എന്നിവർ സ്പെഷ്യൽ ജൂറി മെൻഷനും അർഹരായി. ഫോട്ടോഗ്രാഫി വിഭാഗത്തിന് 50,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും ഉൾപ്പെടുന്ന പുരസ്കാരം ലഭിക്കും. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് ഓണറബിൾ മെൻഷൻ പുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |