കൊച്ചി: മദ്ധ്യമേഖലാ തപാൽ അദാലത്ത് ഡിസംബർ 15ന് രാവിലെ 11ന് ഗാന്ധി നഗർ മാവേലി റോഡിലുള്ള പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിൽ ഓൺലൈൻ ആയി നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, ലക്ഷദ്വീപ് ഡിവിഷനുകൾക്ക് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിലെ കൗണ്ടർ സേവനങ്ങൾ, സേവിംഗ്സ് ബാങ്ക്, മണിയോഡർ തുടങ്ങിയവ സംബന്ധിച്ച പരാതികൾ പരിഗണിക്കും. adpgcr.keralapost@gmail.com, pmgcr.keralapost@gmail.com നവംബർ 30നകം അയയ്ക്കണം. ഇ-മെയിൽ സബ്ജെക്ടിൽ റീജിയണൽ ഡാക്ക് അദാലത്ത്: ഡിസംബർ 2021 എന്ന് രേഖപ്പെടുത്തണം. മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും രേഖപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |