തിരുവനന്തപുരം : ലോകായുക്തയിൽ തനിയ്ക്കെതിരെയുളള കേസിന്റെ വിവരങ്ങൾ മാദ്ധ്യമ വാർത്തയാകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ തടയണമെന്ന് ആവശ്യപ്പെട്ട് ഷാഹിദ കമാൽ ലോകായുക്തയിൽ ഹർജി നൽകി. ഷാഹിദ കമാലിനെ വനിതാ കമ്മിഷൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ഹർജി പരിഗണിയ്ക്കവേയാണ് പുതിയ ഹർജി ഫയൽ ചെയ്തത്.
അർഹമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഷാഹിദ വനിതാ കമ്മിഷനംഗമെന്ന പദവിയും സ്ഥാനങ്ങളും ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു ഹർജിയിലെ മുഖ്യ ആരോപണം. വട്ടപ്പാറ അമ്പലനഗർ സ്വദേശിനി അഖില ഖാനാണ് പരാതിക്കാരി. ഷാഹിദയുടെ ഹർജിയിൽ അഖിലയ്ക്ക് ഏതെങ്കിലും ആക്ഷേപം ഉന്നയിക്കാനുണ്ടെങ്കിൽ കേസ് വീണ്ടും പരിഗണിയ്ക്കുന്ന ഡിസംബർ ഒൻപതിന് കോടതിയെ അറിയിക്കാൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |