കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണിക്കൃഷ്ണൻ (71) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2000 വരെ കൊച്ചിൻ ഷിപ്പ്യാർഡ് ഉദ്യോഗസ്ഥനായിരുന്നു. പൊന്നേത്ത് ഭഗവതി ക്ഷേത്രം ട്രസ്റ്റിയുമായിരുന്നു. ഭാര്യ: ഉമാദേവി (റിട്ട.അദ്ധ്യാപിക). മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കൾ: അരുൺ കുമാർ മണികണ്ഠൻ, സഞ്ജയ് വെങ്കിടേഷ്. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ. ദിവ്യ അമേരിക്കയിലും വിദ്യ സിംഗപ്പൂരിലുമാണ്. ഇരുവരും എത്തിയ ശേഷമാകും സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |