SignIn
Kerala Kaumudi Online
Saturday, 20 April 2024 10.28 AM IST

വീട്ടിൽ പണം ഒരിക്കലും ഇങ്ങനെ സൂക്ഷിക്കരുത്,​ ചോരുന്ന വഴി അറിയില്ല,​ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

kk

വീട് നിർമ്മിക്കുമ്പോൾ വാസ്തു നോക്കുന്നത് ഇന്ന് സർവസാധാരണമാണ്. മതിൽ മുതൽ വീട്ടിലെ മുറികൾ,​ അടുക്കള,​ ടോയ്‌ലെറ്റ് തുടങ്ങിയ കാര്യങ്ങളിൽ വാസ്തു നോക്കുന്നവരാണ് നമ്മൾ‌. എന്നാൽ മുറികളുടെയും വീട്ടുപകരണങ്ങളുടെയും കാര്യത്തിലെന്ന പോലെ വീട്ടില്‍ പണം സൂക്ഷിക്കുന്ന ലോക്കറിന്റെ കാര്യത്തിലും വാസ്തു നോക്കുന്നത് ഗുണം ചെയ്യുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

പണം വയ്ക്കുന്ന ഇടം, ലോക്കര്‍ അല്ലെങ്കില്‍ അലമാര വടക്കു ദിക്കില്‍ വേണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. കുബേരന്റെ സ്ഥാനമായാണ് ഇതിനെ കണക്കാക്കുന്നത്. അതുപോലെ ലോക്കര്‍ വയ്ക്കുന്ന റൂമിന്റെ ഉയരം മറ്റു മുറികളേക്കാള്‍ കുറവാകരുത്. തെക്ക് ദിക്കില്‍ വേണം പണം വയ്ക്കുന്ന ലോക്കര്‍ അഥവാ അലമാര വയ്ക്കേണ്ടത്. തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ് ഇത് വയ്ക്കരുത്. ലോക്കറിന്റെ പിൻവശം തെക്കു വശത്താകണം, ഇത് മുന്‍വശത്തേയ്ക്ക് വടക്കു ദിശയെ അഭിമുഖീകരിക്കുകയും വേണം.വടക്കു കിഴക്കു ദിശയില്‍ ലോക്കര്‍ വയ്ക്കുന്നത് ധന നഷ്ടമുണ്ടാക്കും.

മഞ്ഞ നിറമാണ് ലോക്കര്‍ അല്ലെങ്കില്‍ പണം വയ്ക്കുന്ന അലമാരയുള്ള മുറിയ്ക്ക് ഏറ്റവും ഉത്തമമായി പറയുന്നത്. ലോക്കര്‍ അല്ലെങ്കില്‍ ഇതു വയ്ക്കുന്ന മുറി ബീമിനു താഴെയായി വരരുത്. ഇത് ആവശ്യമില്ലാത്ത സമ്മര്‍ദങ്ങള്‍ ധനത്തിന്റെ കാര്യത്തിലുണ്ടാക്കും. ബീമിനു കീഴിലുള്ള മുറികളില്‍ ധനം വയ്ക്കരുന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. 'ലോക്കര്‍ സൂക്ഷിക്കുന്ന മുറി എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. ഒരിക്കലും ഈ മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചു ഇടരുത്. വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് മുന്‍പില്‍ ഒരു കണ്ണാടി വയ്ക്കുന്നത് വാസ്തു പ്രകാരം ധനലാഭത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പണം ഇരട്ടിപ്പിക്കുമെന്നാണ് വിശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, VASTHU
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.