SignIn
Kerala Kaumudi Online
Friday, 19 April 2024 11.17 AM IST

പുതിയ പഠന റിപ്പോർട്ടിനെ തള്ളി കൊവാക്‌സിൻ നിർമ്മാതാക്കൾ

covaxine

ന്യൂഡൽഹി: കൊവാക്‌സീന് കൊവിഡിനെതിരെ 50ശതമാനം മാത്രം ഫലപ്രാപ്‌തിയാണുള്ളതെന്ന് തെളിയിക്കുന്ന പുതിയ പഠന റിപ്പോർട്ടിനെ തള്ളി നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് രംഗത്ത്. സാധാരണ ജനങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൊവാക്‌സീൻ ഡെൽറ്റാ വകഭേദത്തെ 65.2 ശതമാനം ചെറുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി. ലോകാരോഗ്യ സംഘടന നിശ്ചയിച്ച ഫലപ്രാപ്‌തി മാനദണ്ഡങ്ങൾ കൊവാക്‌സിനുണ്ടെന്നും പത്രക്കുറിപ്പിൽ കമ്പനി അറിയിച്ചു. രാജ്യത്ത് രണ്ടാം തരംഗം വീശിയ ഏപ്രിൽ 15നും മെയ് 15നും ഇടയിൽ എയിംസിലെ 2714 ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കൊവാക്‌സീന് 50ശതമാനം മാത്രമാണ് ഫലപ്രാപ്‌തിയെന്ന റിപ്പോർട്ട് വന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVAXINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.