മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ യുഎൻ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 13 സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.സായുധ സംഘമായ അൽ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ മൊഗാദിഷുവിലെ ഒരു സ്കൂളിനടുത്തു കൂടി പോകുകയായിരുന്ന യു.എൻ സുരക്ഷ വാഹനവ്യൂഹത്തിന് നേരെ ഭീകരർ ചാവേർ കാർബോംബ് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പൊലീസ് വക്താവ് അബ്ദിഫത്താഹ് അദേൻ ഹസൻ അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ വെടിവയ്പ്പുമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്കൂളിനും അടുത്തുള്ള ആശുപത്രിക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ യു.എൻ സംഘാംഗങ്ങളാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്ത് അധികാരം സ്ഥാപിക്കാനായി സൊമാലിയൻ സർക്കാരിനെതിരെ സായുധ യുദ്ധം നയിക്കുന്ന ഭീകര സംഘടനയാണ് അൽ ഷബാബ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |