കൊല്ലം: തൃക്കരുവ കൃഷിഭവനിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കാഞ്ഞാവെളി പ്രതിഭാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൽ വൈകിട്ട് 4.30ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും.എൻ. കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ കേരകർഷകനെ ആദരിക്കും. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ്. ഷീബ പദ്ധതി വിശദീകരിക്കും. തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി, തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുലഭ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |