തിരൂരങ്ങാടി: ഇടത് സർക്കാരിന്റെ മുസ്ലിം സമുദായ അവകാശ ധ്വംസനങ്ങൾക്കെതിരെ മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രൊട്ടസ്റ്റ് കാമ്പയിൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ രണ്ടുമുതൽ 31 വരെയായി പോസ്റ്റർ ഡേ, വിദ്യാർത്ഥി സംഗമം, യൂത്ത് മീറ്റ്, വാർഡ് കൺവെൻഷനുകൾ, പതാക ദിനം, വാഹന പ്രചാരണ ജാഥ, റാലി എന്നിവ സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ജാഫർ ചേളാരി, ജനറൽ സെക്രട്ടറി സുഹൈൽ പാറക്കടവ്, ട്രഷറർ ജാഫർ വെളിമുക്ക്, ഭാരവാഹികളായ ആബിദ് കുന്നത്ത് പറമ്പ്, നൗഫൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |