SignIn
Kerala Kaumudi Online
Sunday, 05 December 2021 9.45 AM IST

ഉത്സവകാലം കരുത്തായി; വായ്പാ ഡിമാൻഡ് ഉഷാർ

credit

മുംബയ്: കൊവിഡിനെ തുടർന്ന് ഒന്നരവർഷമായി തളർച്ചയിലായിരുന്ന വായ്‌പാ ഡിമാൻഡ് ഉത്സവകാലത്തിന്റെ പിൻബലത്തിൽ കുതിച്ചുയർന്നു. ഭക്ഷ്യേതര മേഖലയിലേക്കുള്ള വായ്‌പകൾ (നോൺ-ഫുഡ് ക്രെഡിറ്റ്)​ നവംബർ അഞ്ച് പ്രകാരമുള്ള റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം 7.3 ശതമാനം വർദ്ധിച്ച് 110.9 ലക്ഷം കോടി രൂപയിലെത്തി. ഒക്‌ടോബർ എട്ട് മുതൽ നവംബർ അഞ്ചുവരെ മാത്രമുള്ള പുതിയ വായ്‌പാ മൂല്യം 1.35 ലക്ഷം കോടി രൂപയാണ്.

2020 ഏപ്രിലിന് ശേഷം ആദ്യമായാണ് വായ്‌പാ വളർച്ച എഴ് ശതമാനത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ വായ്‌പാ വളർച്ചാനിരക്ക് 5.1 ശതമാനത്തിനും 6.9 ശതമാനത്തിനും മദ്ധ്യേയായിരുന്നു. ഉത്സവകാലത്ത് റീട്ടെയിൽ വായ്‌പാ ഡിമാൻഡിലുണ്ടായ വളർച്ചയാണ് മൊത്തം വായ്‌പകളിലെ വർദ്ധനയ്ക്ക് ഇടയാക്കിയത്. ഇക്കാലയളവിൽ ഭവന വായ്‌പകൾക്ക് ഉൾപ്പെടെ ആകർഷകമായ പലിശയിളവുകൾ ബാങ്കുകൾ പ്രഖ്യാപിച്ചത് നേട്ടമായി. നടപ്പുവർഷത്തെ മൊത്തം വായ്‌പാ വിതരണ വളർച്ചാനിരക്ക് 7.5 ശതമാനം മുതൽ എട്ട് ശതമാനം വരെയായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, CREDIT GROWTH, BANK LOANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.