SignIn
Kerala Kaumudi Online
Sunday, 05 December 2021 10.55 AM IST

കനത്ത മഴ :  തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

rain-school-closed-

തിരുവനന്തപുരം : രാത്രി മുതൽ തുടരുന്ന കനത്തമഴയെ തുടർന്ന് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഇന്ന് രാവിലെ 7.35നാണ് കളക്ടറുടെ അറിയിപ്പ് എത്തിയത്. അതേസമയം കേരളത്തിൽ മഴ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരുന്ന തിങ്കളാഴ്ചയോടെ ആൻഡമാന് സമീപം കടലിൽ പുതിയ ന്യൂനമർദം രൂപമെടുക്കും. ഇപ്പോൾ കേരളത്തിൽ മഴ വ്യാപകമാകുന്നത് ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായിട്ടാണ്. തിങ്കളാഴ്ച രൂപമെടുക്കുന്ന ന്യൂനമർദ്ദം ശ്രീലങ്കയുടെയും തെക്കൻ തമിഴ് നാടിന്റെയും തീരത്തേക്ക് നീങ്ങും എന്നാണ് കരുതുന്നത്. അതേസമയം വടക്ക് കിഴക്കൻകാറ്റ് ശക്തമായതിനാൽ കേരളത്തിൽ മഴ കനക്കാൻ ഇടയാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, SCHOOL CLOSED, RAIN ALERT, RAIN TVPM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.